കൊളച്ചേരി: ലൈബ്രററി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ.പ്രദീപൻ മാലോത്ത് ക്ലാസ് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രററി കൗൺസിൽ മെമ്പർ കെ.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. എ.പി.പ്രമോദ് കുമാർ സ്വാഗതവും കെ.മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. PTA പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി ആശംസ പ്രസംഗം നടത്തി.