കണ്ണൂര്‍ : ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കണ്ണാടിപറമ്പ് സ്വദേശി ത്വാഹ കീറ്റുകണ്ടിയില്‍ നിന്നും 30 ലക്ഷം രൂപയുടെ 611 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാപ്‌സ്യുള്‍ രൂപത്തില്‍ സ്വര്‍ണ മിശ്രിതമാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 709 ഗ്രാം തൂക്കം വരുന്ന മൂന്നു കാപ്‌സ്യുളുകളില്‍ നിന്നും വേര്‍തിരിച്ചപ്പോള്‍ 30 ലക്ഷം രൂപയുടെ 611 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ട്മാരായ കെ സുകുമാരന്‍, സിവി മാധവന്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, മനോജ് കുമാര്‍, സുരാജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍മാരായ സിവി ശശീന്ദ്രന്‍, എം വി വത്സലഎന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.