കണ്ണൂർ : ചൊക്ലി പെരിങ്ങത്തൂർ പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു.
പുല്ലൂക്കര വിഷ്ണു വിലാസം സ്കൂളിന് സമീപം താമസിക്കുന്ന പടിക്കുലോത്ത് രതി (50)യെയാണ് ഭർത്താവ് മോഹനൻ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ 11.45നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് കഴുത്തിന് വെട്ടേറ്റ രതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ്സംഭവസ്ഥലത്തെത്തിയ ചൊക്ലി പോലീസ് മോഹനനെ (60) കസ്റ്റഡിയിലെടുത്തു. വയറിംഗ് തൊഴിലാളിയായ മകൻ ധനീത്ത് ജോലിക്ക് പോയിരുന്നു. മകൾ ധനുഷ്യ ഭർതൃഗൃഹത്തിലായിരുന്നു സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ജീവിതം മടുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു ഭാര്യയെ കൊലപ്പെടുത്തിആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് പോലീസ് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി.