• Sat. Jul 27th, 2024
Top Tags

കൊപ്രയുടെ താങ്ങു വില ഉയർത്തി.

Bydesk

Dec 23, 2021

കണ്ണൂർ : കൊപ്രയുടെ താങ്ങു വില ഉയർത്തി. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590 രൂപയാകും താങ്ങു വില. 2021 ൽ 10335 രൂപയായിരുന്നു താങ്ങുവില.

ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11000 രൂപയായും ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഈ വിലയും പ്രാബല്യത്തിൽ വരും. 10600 രൂപയായിരുന്നു 2021 ൽ ഉണ്ട കൊപ്രയുടെ താങ്ങു വില.

ഈ വർഷം ജനുവരി 27നാണ് കൊപ്രയുടെ താങ്ങു വില 10,335 രൂപയാക്കി ഉയർത്തിയത്. ക്വിന്റലിന് 375 രൂപ വർധിപ്പിച്ചാണ് വില 10,335 രൂപയിലെത്തിച്ചത്. ഉണ്ട കൊപ്രയുടെ വില 300 രൂപ വർധിപ്പിച്ചാണ് വില 10600 ൽ എത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *