വര്‍ക്കല : വര്‍ക്കല ശ്രീ നാരായണ എസ് എന്‍കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ഇടയില്‍ കോളേജ് ക്യാമ്ബസിന് പുറത്ത് റോഡില്‍ കാറും മോട്ടോര്‍ ബൈക്കുകളും അഭ്യാസ പ്രകടനം നടത്തുന്നതിനിടയില്‍ അമിത വേഗതയില്‍ ആയിരുന്ന കാര്‍ നിയന്ത്രണം തെറ്റി പാര്‍ക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു.
അതേ കോളേജില്‍ പഠിക്കുന്ന ഡിഗ്രി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയെയും അപകടത്തില്‍ പെടുകയായിരുന്നു തുടര്‍ന്ന്. വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ശ്രീനാരായണ മിഷന്‍ ഹോസ്പിറ്റല്‍എത്തിക്കുകയായിരുന്നു കാര്‍ ഓടിച്ചു അപകടമുണ്ടാക്കിയ രണ്ടുപേരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു നാട്ടുകാര്‍ ആരോപിക്കുന്നത് ഇങ്ങനെയാണ്, രാവിലെ 9 മണിക്ക് അമിതവേഗതയില്‍ വന്ന മാരുതി എസ് യു വി കാര്‍ കോളേജിനു മുന്നിലെ അഭ്യാസ പ്രകടനം നടത്തുകയും തുടര്‍ന്ന് കാര്‍ അമിതവേഗതയില്‍ പോയി പാര്‍ക്കുചെയ്തിരുന്ന മോട്ടോര്‍ബൈക്ക് ലും എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സാരമായ പരിക്ക് ഉണ്ട് ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.