കോഴിക്കോട് . പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളേയും ഭർത്താവിനേയും ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അമ്മയും അച്ഛനും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റുചെയ്‌തു. കോഴിക്കോട് പാലോർ മല സ്വദേശികളായ പെൺകുട്ടിയുടെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ എന്നിവരടക്കം ഏഴ് പേരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്.
പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് പെൺകുട്ടിയുടെ ഭർത്താവിന്റെ ബന്ധുവിനും സുഹൃത്തിനും നേരത്തെ മർദനമേറ്റിരുന്നു. ഭർത്താവിന്റെ ബന്ധുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്ത് റനീഷിനും മർദനമേറ്റു. കോവൂരിലെ കട അടച്ച് മടങ്ങുമ്പോൾ വീടിന് മുന്നിൽ തടഞ്ഞുനിർത്തിയാണ് റനീഷിനെ മർദിച്ചത്. ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റനീഷ് ആശുപത്രിയിൽ ചികിത്സയിലാണ്