• Sat. Jul 27th, 2024
Top Tags

ദേശീയപാത നാലുവരി ബൈപാസ്‌ നിർമാണം 
അതിവേഗം.

Bydesk

Dec 27, 2021

തളിപ്പറമ്പ്‌ : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ്‌ റോഡ്‌ നിർമാണം തുടങ്ങി. റോഡ്‌ വീതി കൂട്ടുന്നതിനുള്ള പ്രാരംഭപ്രവൃത്തിയും കണ്ണൂർ, തളിപ്പറമ്പ്‌, പയ്യന്നൂർ ബൈപാസുകളിലെ പാലങ്ങളുടെ നിർമാണവും തുടങ്ങി. കണ്ണൂർ ബൈപാസിൽ വളപട്ടണം പുഴയ്‌ക്കുകുറുകെ നിർമിക്കുന്ന പാലത്തിന്‌ ഒരു കിലോമീറ്റർ നീളമുണ്ടാകും. തളിപ്പറമ്പ്‌ –- മുഴപ്പിലങ്ങാട്‌ റീച്ചിൽ വിശ്വസമുദ്ര എൻജിനിയറിങ്ങിനും തളിപ്പറമ്പ്‌ –- നീലേശ്വരം റീച്ചിൽ മേഘ കൺസ്‌ട്രക്‌ഷൻസിനുമാണ്‌ നിർമാണച്ചുമതല. രണ്ടു റീച്ചിലും നിർമാണം ത്വരിതഗതിയിലാണ്‌. ബൈപാസ്‌ നിർമാണവും റോഡ്‌ നാലുവരിയാക്കലും ഒരേസമയം നടക്കുന്നതിനാൽ പ്രവൃത്തികൾ നിശ്‌ചിതസമയം പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *