കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊലപാതക രാഷ്ട്രീയത്തിനും മറ്റ് ഹിംസകൾക്കും എതിരെ ജന ബോധം ഉണരാൻ ഉപവാസ സമരം നടത്തി. കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ഉപവാസം പരിസ്ഥിതി പ്രവർത്തകൻ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു.
അക്രമരാഷ്ട്രീയത്തിനെതിരെയും മറ്റ് ഹിംസകൾക് എതിരെയും ആണ് ഉപവാസം നടത്തിയത്. രാവിലെ ഒൻപത് മണി മുതലാണ് ഉപവാസം ആരംഭിച്ചത്. സമൂഹത്തിനെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപവസിച്ചതെന്ന് രാജൻ തീയ്യറേത്ത് പറഞ്ഞു.
സർവോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് കെ സി കുഞ്ഞിക്കണ്ണൻ മാഷ് അധ്യക്ഷനായി, മാത്യു എം കണ്ടത്തിൽ, ടി പി ആർ നാദ്, സംസ്ഥാന സെക്രട്ടറി ഇ എ ബാലൻ, സെക്രട്ടറി സി സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.