• Sat. Jul 27th, 2024
Top Tags

മുസ്ലിം ലീഗ് കമ്മറ്റി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തദ്ദേശീയം – ജനപ്രതിനിധിസഭ ജവഹര്‍ ഓഡിറ്റോറിയത്തിൽ നടന്നു.

Bydesk

Dec 28, 2021

കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തദ്ദേശീയം – ജനപ്രതിനിധിസഭ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തിൽ നടന്നു .മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലികുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.  ജനപ്രതിനിധികളുടെ ചുമതലകള്‍, അധികാരങ്ങള്‍,ഉത്തരവാദിത്വങ്ങള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ നടത്തിയ തദ്ദേശീയം റീജണല്‍ അസംബ്ലിയുടെ തുടര്‍ച്ചയായാണ് ജനപ്രതിനിധിസഭ സംഘടിപ്പിച്ചത് .

കോര്‍പറേഷന്‍, മുന്‍സിപ്പല്‍,ത്രിതല പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികളും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുമാണ് ജനപ്രതിനിധിസഭയിലെ അംഗങ്ങള്‍. മതിശ്വാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് കൊണ്ട് ഉത്തമമായ ഒരു സമൂഹത്തെ സാമൂഹിക കെട്ടുറപ്പോടു  കൂടി വളര്‍ത്തി കൊണ്ടു വരണം എന്ന് കുഞ്ഞാലിക്കുട്ടി ജനപ്രതിനിധിസഭ  ഉദ്ഘാടനം ചെയ്തു പറഞ്ഞു.

ജനപ്രതിനിധികളുടെ ഇടയില്‍ നടത്തിയ എബിലിറ്റി ടെസ്റ്റില്‍ ഒന്നും ,രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുള്ള വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക പുരസ്‌കാരം പി.കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്യ്തു. ജന പ്രതിനിധികള്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സെക്രട്ടറി അബ്ദുൾറഹ്‌മാന്‍ കല്ലായി വിതരണം ചെയ്യ്തു.

ജനപ്രതിനിധിസഭയില്‍ പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യവും മാര്‍ഗവും എന്ന വിഷയത്തില്‍ മുന്‍ ആസൂത്രണ സമിതി അംഗം സി.പി ജോണ്‍ , കുടുംബശ്രീ – ഒരു പാര്‍ശ്വ വീക്ഷണം എന്ന വിഷയത്തില്‍ അഡ്വ: ടി.എസ് ഹമീദ് എന്നിവര്‍ ക്ലാസുകളെടുത്തു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി അഡ്വ .അബ്ദുൽ കരീം ചേലേരി ,അഡ്വ .എസ മുഹമ്മദ് ,എൻ എ അബൂബക്കർ മാസ്റ്റർ ,ടി എ തങ്ങൾ ,ഇബ്രാഹിം മുണ്ടേരി ,കെ ടി സഹദുല്ല,അൻസാരി തില്ലങ്കേരി ,കെ പി താഹിർ തുടങ്ങിയവർ പങ്കെടുത്തു .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *