• Sat. Dec 14th, 2024
Top Tags

ഒമിക്രോണ്‍ വ്യാപനം : കേരളത്തിലെ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതല്‍.

Bydesk

Dec 29, 2021

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതല്‍ നിലവില്‍ വരും. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഞായറാഴ്ച വരെ നിയന്ത്രണം തുടരും. രാത്രി 10 മണിക്ക് ശേഷം തിയറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 64 ആയി ഉയര്‍ന്നു. ഇതും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായിട്ടുണ്ട്.

പുതുവത്സര സമയത്ത് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. നാളെ മുതല്‍ ജനുവരി 2 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പുതുവത്സരദിനത്തില്‍ രാത്രി 10 മണിക്ക് ശേഷം ആള്‍ക്കൂട്ടവും ആഘോഷങ്ങളും അനുവദിക്കില്ല. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബാറുകള്‍ എന്നിവയില്‍ നേരത്തെയുള്ളതു പോലെ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അത് കര്‍ശനമായി പാലിക്കുന്നു എന്നു ഉറപ്പു വരുത്താനുള്ള നിര്‍ദേശവും പൊലീസിന് നല്‍കിയിട്ടുണ്ട്. തിയറ്ററുകളില്‍ നാളെ മുതല്‍ രണ്ടാം തിയ്യതി വരെ രാത്രി പ്രദര്‍ശനമുണ്ടാകില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *