• Sat. Jul 27th, 2024
Top Tags

ജില്ലയിൽ ചെങ്കൽ മേഖലയിലെ വാഹനങ്ങളുടെ നിരക്ക് വർധിപ്പിച്ചു.

Bydesk

Dec 30, 2021

ശ്രീകണ്ഠപുരം:   ജില്ലയിൽ ചെങ്കൽ മേഖലയിൽ കല്ലു കയറ്റുന്ന വാഹനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ചെങ്കൽ ലോറി ഉടമസ്ഥ ക്ഷേമ സംഘം പ്രസിഡന്റ് വി.വി .സന്തോഷ് , സെക്രട്ടറി പ്രകാശൻ പയ്യന്നൂർ എന്നിവർ അറിയിച്ചു . ഇന്ധന വില വർധന , സ്പെയർ പാർട്സുകളുടെ വിലവർധന , ഇൻഷുറൻസ് , ടാക്സ് എന്നീ  പ്രശ്നങ്ങളെല്ലാ കണക്കി ലെടുത്താണു നിരക്ക് വർധന . ചെങ്കൽ ഉൽപാദന കേന്ദ്രത്തിലെ വില വർധനയുടെ കൂടെ വാഹനങ്ങളുടെ വാടക ഇനത്തിൽ മിനിമം 2 രൂപ വർധിക്കും . ചെങ്കൽ ക്വാറികളിലെ 2 രൂപ വില വർധന കൂടി വരുമ്പോൾ കല്ലിന് 4 രൂപ വർധിക്കുമെന്നും നേതാക്കൾ അറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *