കൂത്തുപറമ്പ് ∙ അഗ്നിരക്ഷാ നിലയവും സിവിൽ ഡിഫൻസ് യൂണിറ്റും ചേർന്ന് വലിയ വെളിച്ചം വൈദ്യുത സബ് സ്റ്റേഷനിൽ അഗ്നിരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. തീ പിടിത്തം ഉണ്ടായാലും മറ്റ് അപകടങ്ങൾ സംഭവിച്ചാലും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. ഫയർ സ്റ്റേഷൻ ഓഫിസർ പി.ഷാനിത്ത് ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ഓഫിസർ ഒ.കെ.രജീഷ്, ഫയർ ഓഫിസർ വിനയൻ, പി.ജെ.മാർട്ടിൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബിജു മോഹൻ, സി.നവീഷ്, കെ.മോഹനൻ, കെ.സബിത, സിവിൽ ഡിഫൻസ് വൊളന്റിയർ വാഴയിൽ ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.