കണ്ണൂർ : ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം 1988ലെ മോട്ടോര്‍ വാഹന നിയമം 15ാം വകുപ്പ് പ്രകാരം രാവിലെ എട്ട് മണി മുതല്‍ 10 വരെയും വൈകിട്ട് നാല് മണി മുതല്‍ വൈകിട്ട് ആറ് വരെയും നിരോധിച്ച് പുനഃക്രമീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നേരത്തെ ഇത് രാവിലെ 8.30 മുതല്‍ 10 വരെയും ഉച്ച 3.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ആയിരുന്നു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യം നീക്കാനായി ഉപയോഗിക്കുന്ന ടിപ്പര്‍ ലോറികള്‍ക്ക് അനുവദിച്ചിരുന്ന സമയ നിയന്ത്രണത്തിലെ ഇളവ് തുടരും.