• Fri. Sep 20th, 2024
Top Tags

Month: December 2021

  • Home
  • കേരളത്തിൽ കൊടും വരൾച്ചയും വരുന്നു;കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്ത്രജ്ഞൻ.

കേരളത്തിൽ കൊടും വരൾച്ചയും വരുന്നു;കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്ത്രജ്ഞൻ.

കേരളത്തിൽ മഴയ്ക്ക് പിന്നാലെ തീവ്ര വരൾച്ചയും ഉണ്ടാകുമെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോളിന്റെ മുന്നറിയിപ്പ്. വിശദമായ റിസ്ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോൾത്തന്നെ മുന്നൊരുക്കം നടത്തേണ്ടതുണ്ട്. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍.…

സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി കൊട്ടിയൂർ സ്വദേശി അലൻ മാത്യു.

സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി കൊട്ടിയൂർ സ്വദേശി അലൻ മാത്യു.കൊട്ടിയൂർ നീണ്ടു നോക്കി സ്വദേശികളായ മുറുകുറ്റിക്കൽ  മാത്യു ജോർജ് – ആനി ദമ്പതികളുടെ മകനാണ്.മലപ്പുറം ഐഡിയൽ കടകശ്ശേരി സ്കൂൾ വിദ്യാർത്ഥിയാണ്.

ഡി.വൈ.എഫ്.ഐ.ബംഗ്ലക്കുന്ന് യൂണിറ്റ് സമ്മേളനം.

പേരാവൂര്‍:ഡി.വൈ.എഫ്.ഐ.ബംഗ്ലക്കുന്ന് യൂണിറ്റ് സമ്മേളനം ഞണ്ടാടി അഭിമന്യു രക്തസാക്ഷി നഗറില്‍ നടന്നു. ഡി.വൈ.എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം എ.നിത്യ ഉദ്ഘാടനം ചെയ്തു. ആശ്രിത് അധ്യക്ഷനായി. നന്ദന രക്തസാക്ഷി പ്രമേയവും ആരോമല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.അഖില്‍, അമീര്‍ ഫൈസല്‍, യൂനിസ് തുടങ്ങിയവര്‍ സംസാരിച്ചു. ആശ്രിതിനെ…

എം.എല്‍.എ കെ.കെ ശൈലജ ടീച്ചറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നീന്തല്‍ പരിശീലനത്തിന് തുടക്കമായി.

കോളയാട്:മട്ടന്നൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തുന്ന സമഗ്ര വിദ്യാഭ്യാസ  പരിപാടിയുടെ ഭാഗമായി കോളയാട്  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെയും ആലച്ചേരി ജ്ഞാനോദയം വായനശാല ആന്റ് ഗ്രന്ഥാലയം, സ്വപ്ന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആലച്ചേരി എന്നിവയുടെ സഹകരണത്തോടെയാണ്  നീന്തല്‍…

കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ (സിഐടിയു)കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ.

കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ (സിഐടിയു)കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് സി.കണ്ണൻ സ്മാരക ഹാളിൽ (സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ്) നടക്കും.സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് സ്‌കൂൾ ബസ്…

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‌ മാതാപിതാക്കളുടെ ക്വട്ടേഷൻ; സുഹൃത്തിനും ബന്ധുവിനും പരിക്ക്‌.

കോഴിക്കോട് . പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‌ മകളേയും ഭർത്താവിനേയും ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അമ്മയും അച്ഛനും ഉൾപ്പെടെ ഏഴ്‌ പേരെ അറസ്റ്റുചെയ്‌തു. കോഴിക്കോട്‌ പാലോർ മല സ്വദേശികളായ പെൺകുട്ടിയുടെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ എന്നിവരടക്കം ഏഴ്‌ പേരെയാണ്‌ പൊലീസ്‌…

ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവര്‍ ജനുവരി 1 മുതല്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യം.

മുംബൈ: ആര്‍ബിഐയുടെ പുതിയ ഉത്തരവ് നിങ്ങളെ വിഷമിപ്പിച്ചേക്കാം. പക്ഷേ, ഇത് നിങ്ങളുടെ സുരക്ഷിതത്വത്തിനാണെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുമ്പോള്‍ എപ്പോഴും കാര്‍ഡ് വിശദാശംങ്ങള്‍ നല്‍കണമെന്നതാണ് വലിയ വിഷമം. ഇത് ഓണ്‍ലൈന്‍ ബിസിനസിനെ ബാധിച്ചേക്കാമെന്നും സൂചനയുണ്ട്. എന്തായാലും, ഇപ്പോഴത്തെ ഓണ്‍ലൈന്‍…

ടെലിഗ്രാമിൽ ‘മിന്നൽ മുരളിയുടെ വ്യാജൻ’; ഡൗൺലോഡ് ചെയ്തവർക്ക് എട്ടിന്റെ പണി കിട്ടി.

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന ബേസിൽ ജോസഫിൻ്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നൽ മുരളി ഇന്ന് ഉച്ചയ്‌ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിൻ്റെ വ്യാജൻ ടെലഗ്രാമിലും വന്നു. എന്നാൽ ഇത്തവണ…

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍: എല്ലാ നഗരസഭകളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിക്കും.

കണ്ണൂർ  : കണ്ണൂർ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നഗരസഭകളിലും ആന്റീ പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിക്കാന്‍ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസറ്റിക് വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി തടയുകയാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന പ്ലാസ്റ്റിക്…

അറിയിപ്പ്……!

ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് സപ്ലൈ കോയുടെ എല്ലാ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും പ്രത്യേക ക്രിസ്മസ് ചന്തകളും ഞായറാഴ്ച പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.