• Tue. Sep 17th, 2024
Top Tags

Month: December 2021

  • Home
  • സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു.

സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു.

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം അറബിക്കടലില്‍ കര്‍ണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബം​ഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനും അറബിക്കടലില്‍ ന്യൂനമര്‍ദത്തിനും വഴി തെളിഞ്ഞു. രണ്ടും…

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല മുഖ്യമന്ത്രി.

കണ്ണൂർ : കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാൻ…

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് മുതൽ.

തിരുവനന്തപുരം : കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കെ. എസ്ആ. ർ. ടിസി ഇന്ന് ( ഡിസംബർ 1 ) മുതൽ തമിഴ്നാട്ടിലേക്ക് സർവ്വീസ് ആരംഭിക്കും. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവ്വീസുകൾ…

പാചക വാതകത്തിന് പൊള്ളും വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു.

കണ്ണൂർ : സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. ഡൽഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന്…

ആദരാഞ്ജലികൾ….

സാബു കുര്യാക്കോസ് കരിയാലൂർ (50) നിര്യാതനായി. സംസ്കാരം 1-12-2021-ന് 5 മണിക്ക് സെന്റ് മേരീസ് ചർച്ച് മണിപ്പാറയിൽ.  

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ചു.

ഇരിട്ടി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇരിട്ടി മാടത്തിൽ സ്കൂളിൽ സമീപത്തു വച്ചാണ് അപകടം.  ബംഗളൂരുവിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മാഠത്തിൽ സ്കൂളിന് സമീപത്തെ പെട്രോൾപമ്പിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൻ്റെ…

പനയത്താംപറമ്പിൽ കഞ്ചാവ് വേട്ട; രണ്ട് കിലോ 310 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

കണ്ണൂർ  : കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൽ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ചെയ്യുന്ന…