തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ തിങ്കളാഴ്ച പുലർച്ചെയോടെ അവസാനിക്കും.
ഒമിക്രോൺ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബർ മുപ്പതു മുതൽ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം.
കൂടുതൽ നിയന്ത്രണം കൊണ്ടു വരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക. അതേസമയം, അടുത്ത കോവിഡ് അവലോകന യോഗം എന്നാണ് നടത്തുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടി