നാലു ദിവസത്തെ കേരള ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് മടങ്ങും. ഇന്ന് കേരളത്തിലെ വിവിധ പരിപാടികളില്‍ സംബന്ധിച്ച ശേഷമാണ് ഉപരാഷ്ട്രപതി നാഗ്പൂരിലേക്ക് തിരിക്കുക.
രാവിലെ കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍്റെ നൂറ്റിയന്‍പതാം ചരമവാര്‍ഷിക പരിപാടികള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ശേഷം കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു മടക്കം. തന്ത്രപ്രധാന മേഖലകള്‍ അടക്കം എല്ലാ മേഖലകളിലും ഇന്ത്യയെ പൂര്‍ണ്ണമായും സ്വയം പര്യാപ്തമാക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.