• Sat. Dec 14th, 2024
Top Tags

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിൻ്റെയും നാട്ടു ചികിത്സാ വിഭാഗത്തിൻ്റെ 10 ആം വാർഷികം നടത്തി.

Bydesk

Jan 3, 2022

കണ്ണാടിപ്പറമ്പ്: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിൻ്റെയും വള്ളുവൻകടവ് ശ്രീ മുത്തപ്പൻ നാട്ടു ചികിത്സാ വിഭാഗത്തിൻ്റെ10 മത് വാർഷികവും നടത്തി. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേഷ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ പാരമ്പര്യ ചികിത്സാ സമിതി നേതൃത്വത്തിൽ നാട്ടുവൈദ്യ സെമിനാറിൽ ” ആധുനിക ജീവിതശൈലിയും നാട്ടുവൈദ്യവും എന്ന വിഷയത്തെ ആസ്പദമാക്കി എ വി അജയകുമാർ (വൈ: ചെയർമാൻ ഫോക്ലോർ അക്കാഡമി ) സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.സന്ദീപ് വൈദ്യരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഇ പവിത്രൻ ഗുരുക്കൾ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് ടി.ടി അരവിന്ദാക്ഷൻ വൈദ്യർ , അനിൽ ആലഞ്ചേരി വൈദ്യർ എന്നീ നാട്ടുവൈദ്യന്മാർവിവിധ വിഷയങ്ങളെകുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കളരി നൃത്തവും കളരി പയറ്റ് പ്രദർശനവും ഉണ്ടായി, കേരളത്തിലെ പ്രമുഖ പരമ്പര്യ വൈദ്യൻമാർ പങ്കെടുത്തു. അവാർഡ് ജേതാക്കളായ വൈദ്യൻ മാരെയും മറ്റ് 21 വൈദ്യ ശ്രേഷ്ഠന്മാരേയും ആദരിച്ചു. മടപ്പുര അങ്കണത്തിൽ തദ് ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം സമിതി തയ്യാറാക്കിയ അങ്ങാടി മരുന്ന് – ഔഷധ സസ്യ പ്രദർശനം ഉത്സവം കഴിയുന്നതുവരെ ഉണ്ടായിരിക്കും. പരമ്പര്യ നാട്ടുവൈദ്യൻമാർ നിർമ്മിച്ച തൈലങ്ങൾ ,എണ്ണകൾ, ലേപനങ്ങൾ സൗജന്യമായി വിതരണം ചെയ്തു. എൻ. ഇ.സതി വൈദ്യ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *