• Mon. Sep 23rd, 2024
Top Tags

കോഴികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി.

Bydesk

Jan 7, 2022

പേരാവൂര്‍: പാമ്പാളിയില്‍ കോഴികളെ കൂട്ടില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വിഷം നല്‍കിയതാണെന്ന് ആരോപിച്ച് വീട്ടമ്മ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.പേരാവൂര്‍ പാമ്പാടിയിലെ വല്ല്യാനിക്കല്‍ പ്രസീതയുടെ ഉടമസ്ഥതയിലുള്ള ആറു കോഴികളാണ് കൂട്ടില്‍ ചത്തനിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കോഴികളെ കൂട്ടില്‍ ചത്ത നിലയില്‍ കണ്ടത്.പഞ്ചായത്തില്‍ നിന്നും നല്‍കിയതടക്കം 35 കോഴികളെയാണ് പ്രസീത വളര്‍ത്തുന്നത്. ഇതില്‍ ആറ് കോഴികളാണ് ചത്തത്. കോഴികള്‍ക്ക് വിഷം നല്‍കിയതാണെന്നാരോപിച്ച് പ്രസീത  പേരാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *