• Mon. Sep 23rd, 2024
Top Tags

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ; കോളയാട് പഞ്ചായത്ത് യോഗം.

Bydesk

Jan 8, 2022

കോളയാട്: ഒറ്റ തവണ ഡിസ്പോസബിൾ വസ്തു നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ കണ്ണൂർ ജില്ലാ കലക്റ്റർ പ്രഖ്യാപിച്ച “പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ” പരിപാടിയുടെ യോഗം കോളയാട് പഞ്ചായത്തിൽ ചേർന്നു.

ആരാധനാലയ മേധാവികൾ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവരുടെ യോഗമാണ് വിളിച്ചു ചേർത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം റിജി യുടെ ആദ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹരിതകേരള മിഷൻ പ്രതിനിധി നിഷാദ്മണത്തണ പരിപാടിയുടെ വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സുധീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, വാർഡ്‌ മെമ്പർമാർ, വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികൾ, സ്കൂൾ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത് പരിധിയിൽ ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാകുമെന്നും യോഗത്തിനെത്തിചേർന്നവർ ഈ തീരുമാനത്തിനോട് സഹകരിക്കണമെന്നും സൂചന ബോർഡുകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കുമെന്നും, ബോധവത്കരണ നോട്ടീസുകൾ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കൈമാറുമെന്നും.പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് പറഞ്ഞു.

നിയമം ലംഘിക്കുന്നവർക്ക്‌ എതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപ്പൂലാകുമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാത്തരം പ്ലാസ്‌റ്റിക് മാലിന്യങ്ങളും ഹരിതകർമ്മസേനക്ക് യൂസർഫീ നൽകി കൈമാറണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *