• Mon. Sep 23rd, 2024
Top Tags

ശ്രീകണ്ഠപുരത്ത് സെമിത്തേരിയില്‍ 12 കുരിശുകള്‍ തകര്‍ത്തു.

Bydesk

Jan 10, 2022

ശ്രീ​ക​ണ്ഠ​പു​രം: ഐ​ച്ചേ​രി അ​ല​ക്സ് ന​ഗ​റി​ൽ പ​ള്ളി​സെ​മി​ത്തേ​രി​യി​ലെ 12ഓ​ളം കു​രി​ശു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍ത്തു. അലക്‌സ് നഗര്‍ സെന്‍റ് ജോസഫ് ക്നാനായ കാത്തലിക്ക് ചര്‍ച്ചിന്‍റെ സെമിത്തേരിയിലുള്ള കുരിശുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ച പള്ളിയിലും സെമിത്തേരിയിലുമായി പ്രാർഥനക്കെത്തിയ സ്ത്രീകളാണ് കുരിശുകള്‍ തകര്‍ത്തതുകണ്ടത്. തുടര്‍ന്ന് പള്ളിവികാരിയെ വിവരം അറിയിച്ചു.

ഗ്രാ​നൈ​റ്റി​ല്‍ തീ​ര്‍ത്ത കു​രി​ശു​ക​ളാ​ണ് ത​ക​ര്‍ത്ത​ത്. പ​ള്ളി​വി​കാ​രി ഫാ. ​കു​ര്യ​ന്‍ ചൂ​ഴു​കു​ന്നേ​ലി​​ന്‍റെ പ​രാ​തി​യി​ല്‍ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. സി.​ഐ ഇ.​പി. സു​രേ​ശ​ന്‍, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ സു​ബീ​ഷ്‌​മോ​ന്‍, സ്റ്റേ​റ്റ് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്.​ഐ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ.​എ​സ്.​ഐ ബി. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ര്‍ഗീ​യ സം​ഘ​ര്‍ഷം സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​യി​രു​ന്നു ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍, മ​ദ്യ​പി​ച്ചെ​ത്തി​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണ് കു​രി​ശു​ക​ള്‍ ത​ക​ര്‍ത്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *