• Mon. Sep 23rd, 2024
Top Tags

ചാണപ്പാറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Bydesk

Jan 10, 2022

പേരാവൂര്‍ : ചാണപ്പാറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അങ്ങാടികടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ നിന്നും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30ഓടെയായിരുന്നു അപകടം. കണിച്ചാര്‍ ഭാഗത്തുനിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

ഈ സമയം എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ലോറി ബൈക്കിന് മുകളിലൂടെ കയറിയിറങ്ങിയതിനാല്‍  ബൈക്കിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ നിന്നും തെറിച്ച് റോഡിന് പുറത്തേക്ക് വീണതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *