• Tue. Sep 17th, 2024
Top Tags

Month: February 2022

  • Home
  • വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ടു പേർ അറസ്റ്റിൽ

വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ടു പേർ അറസ്റ്റിൽ

പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം രണ്ടു പേർ അറസ്റ്റിൽ .പുലിക്കുരുമ്പസ്വദേശി നെടുമല സന്തോഷ് വിജയൻ (40) എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി രാഗേഷ് (34) എന്നിവരെയാണ് പേരാവൂർ പോലീസ് അറസ്റ്റ്  ചെയ്തത്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

ധര്‍മശാല: ഒരിക്കല്‍കൂടി ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്ബരയും ഇന്ത്യ തൂത്തുവാരി. ശ്രേയസിന്റെ (45പന്തില്‍ പുറത്താവാതെ 73) ബാറ്റിംഗ്് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച്…

റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത് ലോകത്തിലെ പടുകൂറ്റന്‍ വിമാനം

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിര്‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗില്‍ തകര്‍ന്നത്. യുക്രൈന്‍ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകര്‍ക്കപ്പെട്ടത്. കീവിലെ ആന്റനോവ്…

ഒരു നഗരം കൂടി പിടിച്ചെടുത്തു; റഷ്യന്‍ സൈന്യം കീവ് വളഞ്ഞെന്ന് യുക്രൈന്‍

ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈന്‍ അധിനിവേശം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. തലസ്ഥാന നഗരമായ കീവ് റഷ്യന്‍…

ചക്രവാതച്ചുഴി 48 മണിക്കൂറിൽ ന്യൂനമർദ്ദമാകും; വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ  ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകി. ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ പരക്കെ മഴയ്ക്ക്…

130 പശുക്കളും യമു, ഒട്ടകപക്ഷി; ഇനി ഇവി‌ടെ അതിഥിയായി ഒട്ടകവും..

പയ്യന്നൂർ ∙ പോത്താങ്കണ്ടം ആപ്തി ഫാമിൽ ഒട്ടകം അതിഥിയായെത്തി. 14 ഇനങ്ങളിലായി 130 പശുക്കളും യമു, ഒട്ടകപക്ഷി, അരയന്നങ്ങൾ, അപൂർവ തരം പ്രാവുകൾ, അമേരിക്കൻ സിൽവർ ഫെസന്റ്, ഗോൾഡൻ ഫെസന്റ് എന്നിവയെല്ലാം ഉള്ള ഫാമാണ് ഇത്. 35 തരം അരയന്നങ്ങളുണ്ട്. ഇതിൽ…

കണ്ണൂരിൽ നിന്ന് ബെംഗളൂരു വരെ ദേശീയപാത; 10 വരിയുള്ള സാമ്പത്തിക ഇടനാഴി, ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ നേട്ടം…

കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെ വടക്കേ മലബാറും കർണാടകയിലെ കുടക്, ഹാസൻ ജില്ലകളും ഏറെ പ്രതീക്ഷയിലാണ്. കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടുമെന്നതിനാൽ മൈസൂരു–കുടക് എംപി പ്രതാപ് സിംഹയും വീരാജ്പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യയും മുൻകയ്യെടുത്താണു…

ജില്ലയിൽ 157072 കുഞ്ഞുങ്ങൾക്ക് പോളിയോ നൽകി

കണ്ണൂർ∙ ജില്ലയിൽ 157072 കുഞ്ഞുങ്ങൾക്ക് ഇന്നലെ പോളിയോ വാക്സിനേഷൻ നൽകി. ജില്ലയിലെ 5 വയസ്സിൽ താഴെയുള്ള ആകെ കുട്ടികളുടെ 85.63 ശതമാനമാണിത്. 1138 അതിഥിത്തൊഴിലാളികളുടെ കുട്ടികളും ഇന്നലെ വാക്സീൻ സ്വീകരിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ…

ചുറ്റും വെടിയൊച്ചകൾ മാത്രം, ഹാർകീവിൽ കടുത്ത ആക്രമണം; ഭക്ഷണമില്ലാതെ, ഉറങ്ങാനാകാതെ ഭയത്തിന്റെ ബങ്കറിൽ…

കണ്ണൂർ∙ ഓരോ ദിവസവും ഇരുട്ടിവെളുക്കുന്നതുപോലും അറിയാതെ ബങ്കറുകളിൽ കഴിയുകയാണു യുക്രെയ്നിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾ. റഷ്യൻ അതിർത്തി നഗരമായ ഹാർകീവ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിനു താഴെയുള്ള ബങ്കറിൽ മാത്രം ഇരുന്നൂറോളം മലയാളി വിദ്യാർഥികളുണ്ട്. ഇതിൽ ഇരുപതോളം വിദ്യാർഥികൾ ജില്ലയിൽ നിന്നുള്ളവരാണ്.…

ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നിന്ന് അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി

റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 249 പേരാണ് എത്തിയത്. ഇതോടെ യുക്രൈനില്‍ നിന്നും ഓപറേഷന്‍ ഗംഗ എന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങിയെത്തിയവരുടെ എണ്ണം 1156 ആയി.…