• Sun. Sep 22nd, 2024
Top Tags

അനുമോദിച്ചു

Bydesk

Mar 17, 2022

മയ്യിൽ : യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുമോദനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു . അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത് യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കലേഷ് കോറളായിയെയും , യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച കോറളായി കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന വിന്നർ ബസ് ജീവ നക്കാരെയും ആണ് അനുമോദിച്ചത് . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംസു കണ്ട അധ്യക്ഷത വഹിച്ചു . ജില്ല പ്രസിഡന്റ് സുദീപ് ജയിംസ് , ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ , ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ : കെ . വി.മനോജ് കുമാർ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ.കെ.മധു , ഒഐസിസി ജില്ല സെക്രട്ടറി മൊയതു കോറളായി , യു.മുസമിൽ , കെ.ഷംന , കെ.പിയങ്ക , കെ.എൻ.ജിതിൻ , കെ.വിജേഷ് , കെ.നൗഷാദ് എന്നിവർ പ്രസംഗിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *