• Sun. Sep 22nd, 2024
Top Tags

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ണ്‍വേ വികസനം; ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ നീ​ളു​ന്നു

Bydesk

Mar 17, 2022

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ണ്‍വേ 4000 മീ​റ്റ​റാ​ക്കാ​നു​ള്ള വി​ക​സ​ന​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ അ​ന​ന്ത​മാ​യി നീ​ളു​ന്നു. 2019ല്‍ ​ആ​വ​ശ്യ​മാ​യ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ്ഥ​ല​ത്തി​ന്റെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മൂ​ല്യം പി.​ഡ​ബ്ല്യൂ.​ഡി നി​ര്‍ണ​യി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ക​സ​ന​പ്ര​വൃ​ത്തി നി​ല​ച്ച​ത്. കീ​ഴ​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ കാ​നാ​ട്, കീ​ഴ​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ 245 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് കി​യാ​ലി​ന് റ​ണ്‍വേ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യം. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞ​ത് പ്ര​കാ​രം ദേ​ശ​ത്തെ 162 കു​ടും​ബ​ങ്ങ​ളും അ​ഞ്ച് ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​യും നെ​യ്ത്തു​ശാ​ല​യും അം​ഗ​ന്‍​വാ​ടി​യും റ​ണ്‍വേ വി​ക​സ​ന​ത്തി​നാ​യി ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി​വ​രും. ഇ​വി​ട​ങ്ങ​ളി​ല്‍ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്താ​ന്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന് പി.​ഡ​ബ്ല്യൂ.​ഡി മ​റു​പ​ടി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, മ​റ്റ് ഏ​ജ​ന്‍സി​ക​ളെ വെ​ച്ച്‌ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്താ​നും ചെ​ല​വു​ക​ള്‍ കി​ന്‍ഫ്ര വ​ഴി ന​ല്‍കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം അ​റി​യി​ച്ച്‌ മാ​സ​ങ്ങ​ളാ​യി​ട്ടും പി.​ഡ​ബ്ല്യൂ.​ഡി തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. മൂ​ല്യ​നി​ര്‍ണ​യം​കൂ​ടി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ തു​ക ക​ണ​ക്കാ​ക്കി സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ക്കാ​ന്‍ സാ​ധി​ക്കൂ. അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ച്‌ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഭൂ​വു​ട​മ​ക​ള്‍ കൂ​ടു​ത​ല്‍ പ്ര​യാ​സ​ത്തി​ലാ​കും. ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ വീ​ടു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഉ​ട​ന്‍ റ​ണ്‍വേ വി​ക​സ​ന​ത്തി​നാ​യി വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ സ​ര്‍ക്കാ​റും മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത് ഇ​വി​ട​ങ്ങ​ളി​ലെ ഭൂ​വു​ട​മ​ക​ളും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *