• Thu. Sep 19th, 2024
Top Tags

ഐ എസ് എല്‍ ഫൈനലില്‍ സഹല്‍ അബ്ദുല്‍ സമദ് ഉണ്ടാകില്ല

Bydesk

Mar 19, 2022

കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഐ എസ് എല്‍ ഫൈനലില്‍ ഇറങ്ങുമ്ബോള്‍ ഒപ്പം അവരുടെ യുവതാരം സഹല്‍ അബ്ദുല്‍ സമദ് ഉണ്ടാകില്ല. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് സഹല്‍ അബ്ദുല്‍ സമദിനെ പുറത്ത് ഇരുത്തുന്നത്. സഹലിന് രണ്ടാം പാദ സെമി ഫൈനലിന് തൊട്ടു മുമ്ബ് ആണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആയത് കൊണ്ട് തന്നെ ഞായറാഴ്ചക്ക് മുമ്ബ് തിരികെയെത്തുക സഹലിന് എളുപ്പമാകില്ല. സഹലിനെ ഫൈനലിന് നഷ്ടമാകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദും ഇന്ന് സ്ഥിരീകരിച്ചു. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ആറ് ഗോളുകള്‍ നേടാന്‍ സഹലിനായിരുന്നു. സഹലിന് ഐ എസ് എല്‍ കഴിഞ്ഞ ഉടനെ തന്നെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളും നഷ്ടമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *