• Tue. Sep 17th, 2024
Top Tags

20 കോടിയിൽ താഴെ ബജറ്റിൽ ഒരുക്കി 115കൊടിയും കടന്നു, മലയാളത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ ചിത്രങ്ങളിലൊന്നായി ഭീഷ്മപർവം

Bydesk

Mar 30, 2022
മമ്മൂട്ടിയെ നായകനാക്കി അമല് നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്വ്വം 100 കോടി ക്ലബില്.115 കോടിയാണ് ഇത് വരെ ചിത്രം നടത്തിയിരിക്കുന്ന ബിസ്നസ്.
20 കോടിയില് താഴെ ബജറ്റില് ഒരുക്കിയ ചിത്രം മലയാളത്തില് ഏറ്റവും കൂടുതല് ലാഭം കിട്ടിയ ചിത്രങ്ങളിലൊന്നാണ്.
മമ്മൂട്ടിക്ക് ഒപ്പം നാദിയാ മൊയ്തു, ശ്രിന്ഡ, സൗബിന്, ശ്രീനാഥ് ഭാസി, ഷൈന് ടോം ചാക്കോ, ജിനു ജോസഫ് ,ഹരീഷ് ഉത്തമന്, അബു സലീം, ലെന, മാലപാര്വതി, അനസൂയ ഭാരദ്വാജ്, കോട്ടയം രമേഷ് തുടങ്ങി വമ്ബന്താരനിര അണി നിരന്ന ചിത്രത്തില് മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്.
കൊവിഡിനു ശേഷം റിലീസ് ചെയ്തിരിക്കുന്ന സിനിമകളില്‍ ഭീഷ്മപര്‍വ്വം സര്‍വ്വ കാല റെക്കോര്‍ഡാണ് നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്ക്രീന് പ്രസന്സും അമല് നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് ചിത്രത്തെ മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ മാത്രം കേന്ദ്രീകരിക്കാതെ മറ്റു കഥാപാത്രങ്ങള്ക്കും കൃത്യമായ സ്പേസ് നല്കി അവതരിപ്പിച്ചിട്ടുണ്ട്.
സുഷിന് ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചിന്ദ്രന്റെ ഛായാഗ്രഹണവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *