• Tue. Sep 24th, 2024
Top Tags

ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ഉരുട്ടി റീത്ത് വെച്ച് പ്രതിഷേധ സമരം

Bydesk

Apr 5, 2022

ഇരിട്ടി: കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ്  ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ഉരുട്ടി റീത്ത് വെച്ച് പ്രതിഷേധ സമരം നടത്തി.

പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതമായ ഗ്യാസ് വില വർദ്ധനവ്, പെട്രോൾ ഡീസൽ വില വർദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്, കോഴിയുടെയും അനുബന്ധ സാധനങ്ങളുടെയും അമിത വർദ്ധനവ്, കോവിഡ് ഇതുമൂലം കാറ്ററിംഗ് മേഖല പൂർണമായും തകർച്ച നേരിടുകയാണ്.

ഈ പ്രതിസന്ധിഘട്ടത്തിൽ ഗ്യാസിന് കുത്തനെ വിലകൂട്ടിയ സർക്കാർ നടപടി മൂലം, കാറ്ററിംഗ് പാചക മേഖല വൻ ദുരിതത്തിലാണ്. പ്രതിസന്ധിയിലായ കാറ്ററിംഗ് സ്ഥാപനങ്ങളെ ആശ്രയിച്ച് ഇരിട്ടി മേഖലയിൽ മാത്രം 300ൽ പരം കുടുംബങ്ങൾ ജീവിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷമായി പ്രതിസന്ധിയിലായ കാറ്ററിങ് മേഖല ഉണർന്നു വരുമ്പോൾ കുത്തനെയുള്ള വിലവർദ്ധനവ് കാറ്ററിങ് ഭക്ഷണങ്ങൾക്ക് വിലവർദ്ധനവ് കാരണമാകുന്നു. ഈ അവസരത്തിൽ നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണ് CAKC നടത്തുന്നത്.

പ്രതിഷേധ സമരത്തിൽ CAKC കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സാജു വാകാനിപുഴ,ജില്ലാ വൈസ് പ്രസിഡന്റ് ബിനു മുന്തിരി, മേഖലാ പ്രസിഡണ്ട് ബിജു ഹൃദ്യ, ജില്ലാ ട്രഷറർ വിപിൻദാസ്സ്,സംസ്ഥാന കമ്മിറ്റി അംഗം ബോബി രാജ് കൂത്തുപറമ്പ്, രാജൻ രാജാസ്, അഖിൽ പാനൂർ, ഷക്കീർ വിനോദ് ന്യൂ മോഡേൺ,അഷ്റഫ് ഫ്രണ്ട്സ്, ഷിന്റോ റിയൽ മെട്രോ,ബാബു സ്നേഹ, സാദിഖ് സെവൻ സ്റ്റാർ, സിബി തുരുത്തിപ്പള്ളി, ജേക്കബ് എടൂർ, നെൽസൺ, ബേബി, ജോയി കരിക്കോട്ടക്കരി, തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *