• Sun. Sep 22nd, 2024
Top Tags

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു

Bydesk

Apr 14, 2022

തിരുവനന്തപുരം: പുതിയതായി സര്‍വീസ് ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കെഎസ് 042 എന്ന ബസാണ് അപകടത്തില്‍ പെട്ടത്. കോട്ടയ്ക്കലിന് സമീപം തടി കയറ്റി പോവുകയായിരുന്ന ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു അപകടം. ലോറിയില്‍ തട്ടി ബസിന്റെ ഇടതുവശത്തെ റിയര്‍വ്യൂ മിറര്‍ ഒടിയുകയും മുന്‍വശത്തെ ഗ്ലാസിന്റെ ഇടത് ഭാഗ൦ പൊട്ടുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കെ സ്വിഫ്റ്റ് സര്‍വീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ രണ്ട് ബസുകള്‍ അപകടത്തില്‍ പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് ഇന്റേണല്‍ കമ്മിറ്റി അന്വേഷണം നടത്തുകയും സംഭവത്തില്‍ ഡ്രൈവര്‍മാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലില്‍ ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഏപ്രില്‍ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്ബലത്ത് വെച്ചും, ഏപ്രില്‍ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് അപകടങ്ങള്‍ സംഭവിച്ചത്.

തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്ക് പോയ ബസാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്ബലത്തു വെച്ച്‌ എതിരെ വന്ന ലോറി ബസില്‍ ഉരസുകയായിരുന്നു. ഈ അപകടത്തില്‍ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറര്‍ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് അടുത്ത് വെച്ച്‌ മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തില്‍പ്പെട്ടു. സൈഡ് ഇന്‍ഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളില്‍ ആളപയാമൊന്നും ഉണ്ടായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *