• Tue. Sep 17th, 2024
Top Tags

അരിവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

Bydesk

Oct 31, 2022

35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും. അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവില ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലൊരു വിലക്കയറ്റം ചരിത്രത്തലുണ്ടായിട്ടില്ലന്ന് ഈ രംഗത്തുളളവര്‍ ഒരുപോലെ പറയുന്നു.

 

അരി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം.ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഇന്ന് തിരുവനന്തപുരത്തെത്തും.നാളെ മന്ത്രി ജിആര്‍ അനിലിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.അരിവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.ജയ അരിക്കൊപ്പം വറ്റല്‍ മുളക് അടക്കം വില വര്‍ദ്ധിച്ച മറ്റിനങ്ങളും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേരിട്ട് സംഭരിക്കാനും നീക്കമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *