• Tue. Sep 17th, 2024
Top Tags

ശമ്പളമില്ല മിഷ്യൻ കേടും

Bydesk

Oct 31, 2022

ആറളം ഫാമിൽ കാട് വയക്കൽ അനിശ്ചിതത്വത്തിൽ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കാട്ടാനകൾ തമ്പടിക്കുന്ന കാടുകൾ വയക്കി തെളിക്കാൻ കലക്ടറുടെയോഗത്തിലെടുത്ത തീരുമാനപ്രകാരം നടപടികൾ ആരംഭിച്ചതിന് പിന്നാലെ നിലവിൽ കാട് വയക്കൽ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് കഴിഞ്ഞ ഒരു മാസം മുമ്പാണ് കാട് വയക്കൽ ആരംഭിച്ചത്. എന്നാൽ വയക്ക് തുടങ്ങിയ അന്ന് മുതൽ തന്നെ വയക്ക് മിഷ്യൻ കേടാവാൻ തുടങ്ങി 20 വയക്ക് മിഷ്യനും 2 മരം മുറി മിഷ്യനുമാണ് കാട് വയക്കുന്നതിനായി ആറളം ഫാമിൽ ഐ ടി ഡി പി വാങ്ങിയത് ഗുണനിലവാരം കുറഞ്ഞ മിഷ്യനുകളാണ് ഇവിടെ എത്തിച്ചത് എന്ന ആരോപണം ശക്തമാണ് 20 ആളുകൾക്ക് പ്രത്യേക പരിശീലനം നൽകിയാണ് വയക്കൽ പ്രവർത്തനം ആരംഭിച്ചത് എല്ലാ മിഷ്യനുകളും കേടായ അവസ്ഥയിലാണിപ്പോ ഒരു മിഷ്യന് ഇരുപതിനായിരം രൂപയാണ് വില. പാലക്കാട് കേന്ദ്രമായ താക്സസ് എന്ന കമ്പനിയുടെതാണ് മിഷ്യൻ സർക്കാരിന് മിഷ്യനുകൾ സപ്ലൈ ചെയ്യുന്ന കമ്പനിയാണെന്ന് പറയപ്പെടുന്നു മിഷ്യനുകൾ കൂട്ടത്തോടെ പണിമുടക്കിയതിനാൽ കാട് വയക്കൽ നിർത്തി വെച്ചിരിക്കുകയാണ് മിഷ്യനുകളെല്ലാം ടി ആർ ഡി എം ഓഫിൽ തിരിച്ചെത്തിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി ഉദ്യോഗസ്ഥർ മിഷ്യൻ പരിശോധിക്കാൻ തിങ്കളാഴ്ച ടി ആർ ഡി എം ഓഫീസിൽ എത്തിയിട്ടുണ്ട് ചോദിക്കാനും പറയാനും ആളില്ലാത്തതു കൊണ്ടാണ് ആദിവാസി മേഖലയിലേക്ക് ഗുണനിലവാരം കുറഞ്ഞ മിഷ്യനുകൾ കൊണ്ടുവന്നതെന്നായ് മറ്റൊരു ആരോപണം. ഇതു വഴി വൻ ആഴിമതി നടന്നിട്ടുണ്ടാകാം എന്നും ആക്ഷേപം ഉണ്ട് കാര്യങ്ങൾ ഇങ്ങനെയൊക്കെ മതിയെന്നാണ് അതികൃതരും കരുതുന്നത് കാട് വയക്കിയതൊഴിലാളികൾക്ക് വേതനവും ഇതുവരെ നൽകിയിട്ടില്ല ആദിവാസി മേഖലയിലെ തന്നെ ഇന്റർവ്യൂ നടത്തി ജോലിക്കെടുത്ത 20 തൊഴിലാളികൾക്കും മിഷ്യനില്ലാതെ ആയുധം കൊണ്ട് വയക്കുന്ന 6 തൊഴിലാളികൾക്കുമാണ് വേതനം ലഭിക്കാനുള്ളത് മിഷ്യൻ വയക്കുകാർക്ക് മണിക്കൂറിന് 250 രൂപ പ്രകാരമാണ് വേതനം നൽകേണ്ടത് കേടായ മിഷ്യനും വേതനം നൽകാത്തതും ആദിവാസികളെ വീണ്ടും ദുരിതത്തിലാക്കിയിട്ടുണ്ട് മിഷ്യൻ നന്നാക്കാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും വേതനം നൽകില്ലെങ്കിൽ വയക്ക് നിശ്ചലമാകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *