• Fri. Sep 27th, 2024
Top Tags

പുതിയതെരു ദേശീയപാതയിലെ അപകടക്കുഴിയടച്ച് വ്യാപാരികൾ

Bydesk

Jan 4, 2023

പുതിയതെരു: ദേശീയപാതയിലെ അപകടക്കെണിയായ കുഴികളടക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നിസ്സംഗത പുലർത്തിയപ്പോൾ ഒരുസംഘം വ്യാപാരികൾ ചേർന്ന് കുഴികളടച്ചു. പുതിയതെരു ദേശീയപാതയിലെ പഴയ ധനരാജ് ടാക്കീസിന് സമീപമുള്ള റോഡിലെ കുഴികളാണ് വ്യാപാരികൾ അടച്ചത്.

മണലും കല്ലും ഉപയോഗിച്ചാണ് താത്കാലിക പരിഹാരം കണ്ടത്. രാത്രിയിലും മറ്റും റോഡിലെ കുഴിയിൽ വീണ് നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പരിക്കേൽക്കുന്നത് പതിവായതോടെയാണ് വ്യാപാരികൾ മുന്നിട്ടിറങ്ങിയത്. അഞ്ചുമാസം മുൻപാണ് ഇവിടെ ടാർചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *