• Fri. Sep 27th, 2024
Top Tags

യുവകലാസാഹിതിയുടെ ആയാംഞ്ചേരി വല്യശ്മാൻ വെള്ളരി നാടകം ഇരിട്ടിയിൽ അവതരിപ്പിച്ചു.

Bydesk

Jan 23, 2023

ഇരിട്ടി ഇ കെ നായനാർ മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നാടകം പ്രദർശിപ്പിച്ചത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന വെള്ളരി നാടകം കാണാൻ നൂറ് കണക്കിന് ആളുകൾ ഇരിട്ടിയിൽ എത്തിയിരുന്നു. നാടകം തീരുന്നതുവരെ പ്രമുഖരെല്ലാം സ്റ്റേഡിയത്തിൽ ഇരുന്ന് ആസ്വദിച്ചു. പുരുഷൻമാർ തന്നെ പെൺ വേഷം കെട്ടി നാടകത്തിൽ അഭിനയച്ച് ത് കാണികൾക്ക് കൗതുകവും അതിലേറെ അഭിമാനവും തോന്നി. യുവകലാസാഹിതി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാടകം അവതരണം നടത്തിയത്. നാടകാവാതരണത്തിന്റെ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ കെ ശ്രീലത നിർവ്വഹിച്ചു. ചടങ്ങിൽ യുവ കലാ സാഹിതി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ബി ഉത്തമൻ അദ്ധ്യക്ഷനായി മണ്ഡലം സെക്രട്ടറി ഡോ: ജി.ശിവരാമകൃഷ്ണൻ സ്വാഗതം പറഞ്ഞു സംഘാടക സമിതി ചെയർമാൻ ഒ.കെ ജയകൃഷ്ണൻ മാസ്റ്റർ ആ മുഖ പ്രഭാക്ഷണം നടത്തി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ മുഖ്യാതിഥിയായി , യുവ കലാ സാഹിതി ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ബേബി ഗാന്ധാര , സി. സുരേഷ് കുമാർ , പ്രകാശ്, സന്തോഷ് കൊയിറ്റി, വി.പി.സതീശൻ , പാർവ്വണം തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *