• Tue. Sep 17th, 2024
Top Tags

220 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും

Bydesk

Feb 28, 2023

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും പാർട്ടിയും 2021 ഡിസംബർ മാസം 10 തീയതി കണ്ണൂർ കൂട്ടുപുഴയിൽ വച്ച് കണ്ടുപിടിച്ച കേസിൽ KL-58-AB-4481 നാഷണൽ പെർമിറ്റ്‌ ലോറിയിലും KL-14-F-3524 പിക്കപ്പിലുമായി 220 കിലോഗ്രാം കഞ്ചാവ് കടത്തി കൊണ്ട് വന്നതിന് ഒന്നാം പ്രതിയായ
അബ്ദുൽ മജീദ്. പി.പി,
S/o അബ്ദുള്ള പുത്തൻ പുര ഹൗസ് മട്ടന്നൂർ കോളാരി അംശം കള റോഡ്, ഇരിട്ടി താലൂക്ക് ,
രണ്ടാം പ്രതിയായ സാജീർ.സി.എം, S/o അബൂബക്കർ, സജിന മൻസിൽ, എടയന്നൂർ,
കീഴല്ലൂർ അംശം പാലയോട് ദേശം തലശ്ശേരി താലൂക്ക്

എന്നിവർക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും

മൂന്നാം പ്രതി ഷംസീർ.എം
S/o സാദിരി
ഷക്കീല മൻസിൽ പഴശ്ശി ഡാം ചാവശ്ശേരി അംശം വെളിയമ്പ്ര ദേശം

എന്നയാൾക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ബഹുമാനപ്പെട്ട വടകര NDPS സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.

ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ 38/2021 ആയി രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. രാഗേഷ് അന്വേഷണം പൂർത്തിയാക്കി കംപ്ലയിന്റ് റിപ്പോർട്ട്‌ സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ സനൂജ്. എ ഹാജരായി

Spread the love

Leave a Reply

Your email address will not be published. Required fields are marked *