• Tue. Sep 17th, 2024
Top Tags

Month: February 2023

  • Home
  • കല്യാണം വിളിക്കാത്തതിന് വീടിനുനേരെ കല്ലെറിഞ്ഞ യുവാവ് വെട്ടേറ്റ് മരിച്ചു

കല്യാണം വിളിക്കാത്തതിന് വീടിനുനേരെ കല്ലെറിഞ്ഞ യുവാവ് വെട്ടേറ്റ് മരിച്ചു

കോട്ടയം: കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.   ഇന്നലെ രാത്രി ഒൻപതു…

യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

കണ്ണൂർ:കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിന്ന് താൽക്കാലിക ഒഴിവുകൾ നികത്താൻ ഇന്റർവ്യൂ നടത്താൻ വേണ്ട ലിസ്റ്റ് കൊടുത്തിട്ടും ഒന്നര കൊല്ലത്തോളം ഇഷ്ടക്കാർക്കും, രാഷ്ട്രീയ നിയമനം നടത്തുന്നതിന് വേണ്ടിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ ലിസ്റ്റ് പൂഴ്ത്തിവെച്ച യൂണിവേഴ്സിറ്റി പിവിസിയെയും, രജിസ്ട്രാരേയും യൂത്ത് കോൺഗ്രസ്…

വിവാഹപാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 19കാരനായ മുത്യം എന്ന യുവാവാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. ശനിയാഴ്ച രാത്രി…

സമയക്രമത്തെ ചൊല്ലി തർക്കം; നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം.തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ ബസിൻ്റെ സൈഡ് ഗ്ലാസടിച്ചുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് രാവിലെ 7.45 ന് ആലുവ മാർക്കറ്റിന് സമീപമായിരുന്നു…

ഓപ്പറേഷന്‍ പി ഹണ്ട്;ഇരുപത്തിയാറോളം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലത്ത് സിറ്റി പൊലീസിന്റെ വ്യാപക പരിശോധന. ഇന്റര്‍ നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് 29 ഇടങ്ങളില്‍ പരിശോധന നടത്തി. അപ്രതീക്ഷിത ചെക്കിങ്ങില്‍ ഇരുപത്തിയാറോളം ഡിജിറ്റല്‍ ഉപകരണങ്ങളാണ് പലരില്‍…

നിയമസഭാ സമ്മേളനം: പ്രതിപക്ഷം പ്രതിഷേധത്തിൽ, കറുത്ത ഷർട്ട് ധരിച്ച് എംഎൽഎമാർ

തിരുവനന്തപുരം : നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തോടെയാണു സമ്മേളനത്തിനു തുടക്കമായത്. ചോദ്യോത്തര വേളയിലടക്കം പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം തുടർന്നു. നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുന്നത്. ബജറ്റ് അവരതണത്തിനു ശേഷം ഈ മാസം ഒൻപതിനാണു സഭ താത്കാലികമായി പിരിഞ്ഞത്.  …

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം.  നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ…

കോഴിപ്പോര് നടത്തിയ ഏഴുപേരെ പൊലീസ് പിടികൂടി

പാലക്കാട്: അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂര്‍ പൊലീസ് പിടികൂടി.ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65),…

ഊരില്‍ കുടിവെള്ളം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോയി; ഉള്‍ക്കാട്ടില്‍ വച്ച് പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: ഉള്‍ക്കാട്ടില്‍ വച്ച് പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പ്രസവിച്ചതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ആദിവാസി യുവതിയുടെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് മംഗലം ഡാം തളികക്കല്ലില്‍ കണ്ണന്റെ ഭാര്യ സുജാതയുടെ കുഞ്ഞാണ് മരിച്ചത്.ഊരില്‍ ശുദ്ധജലം…

കൂത്തുപറമ്പ്മൂര്യാട് ഭാഗത്ത് രണ്ടുദിവസത്തിനിടെ രണ്ട് വയസ്സുകാരനുൾപ്പെടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു

കൂത്തുപറമ്പ്: മൂര്യാട് ഭാഗത്ത് രണ്ടുദിവസത്തിനിടെ രണ്ട് വയസ്സുകാരനുൾപ്പെടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. മൂര്യാട് സെൻ്ററിലെ റയാൻ (2), അൻമിത്ര (10), ഷെർളി (30) എന്നിവർക്കും ബേക്കറിയിലെത്തിയ ഒരു സ്ത്രീക്കുമാണ് കടിയേറ്റത്. പരിക്കേറ്റവർ തലശ്ശേരിയിലെയും കണ്ണൂരിലെയും ആസ്പത്രികളിൽ ചികിത്സ തേടി.