• Tue. Sep 17th, 2024
Top Tags

Month: February 2023

  • Home
  • ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ന് നയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന്…

നീലഗിരിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. വിറകു ശേഖരിക്കാൻ പോയ മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

അനധികൃത മണൽവാരലിന് പിഴ ഇനി അഞ്ചുലക്ഷം

നദികളിൽനിന്ന് അനധികൃത മണൽവാരൽ നടത്തുന്നവർക്ക് പിഴ ഇനിമുതൽ അഞ്ചുലക്ഷം രൂപ. തീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമഭേദ ഗതി ഗവർണർ ഒപ്പുവെച്ചതോടെയാണ് 25,000 ആയിരുന്ന പിഴയുയർന്നത്.ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും അധികപിഴ 50,000 രൂപയായും ഉയർത്തി. നേരത്തേ 1000 രൂപയായിരുന്നു. കണ്ടുകെട്ടുന്ന മണൽ…

ജലസ്രോതസുകളുടെ അതിര്‍ത്തിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍; സര്‍വ്വേ സെല്‍ രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പുഴകളും തോടുകളും സംരക്ഷിക്കുന്നതിനായി ജലസ്രോതസുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി റവന്യൂ വകുപ്പിന് കീഴില്‍ പ്രത്യേകമായ സര്‍വ്വെ സെല്‍ രൂപീകരിച്ചു. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള പ്രത്യേക സംവിധാനമാണ് സര്‍വ്വേ സെല്‍. പുഴയോരങ്ങളിലും മറ്റുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍…

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 88 പേർ

സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ന്റെ സൂ​ച​ന ന​ൽ​കി 2020-21ലെ ​കേ​ര​ള ഫോ​റ​സ്റ്റ് സ്റ്റാ​റ്റി​സ്റ്റി​ക്സ് റി​​പ്പോ​ർ​ട്ട്. ഇ​ക്കാ​ല​യ​ള​വി​ൽ 8017 ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും 88 പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​കെ​യു​ള്ള മ​ര​ണ​ത്തി​ൽ 52ഉം ​പാ​മ്പു​ക​ടി​യേ​റ്റാ​ണ്. 27 ആ​ളു​ക​ൾ ആ​ന​യു​ടെ…

കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു.

മയ്യിൽ : വിളവെടുപ്പിനു പാകമായ നെൽക്കൃഷിയെ കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു. വള്ളിയോട്ട് പാടശേഖരത്തിലെ ഇരുപത് ഏക്കറിലെ നെൽക്കൃഷിക്കാണ് തമിഴ്നാട് കാർഷിക സർവകലാശാല അംഗീകാരമുള്ള മിവി പ്രൊ കമ്പനി മയ്യിൽ നെല്ലുൽപാദക കമ്പനിയുടെ ആഭിമുഖ്യത്തിൽ ഹെർബൊലിവ്…

ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത; കൽപനാ ചൗള ഓർമയായിട്ട് 20 വർഷം

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 20 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്. 2003 ഫെബ്രുവരി ഒന്ന്. രാവിലെ ഒൻപത് മണിയോടെ നടുക്കുന്ന വാർത്തയെത്തി. എസ് ടി…

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഇടാക്കും. ഫെബ്രുവരി ഒന്ന് മുതൽ മെയ്‌ 31 വരെ യൂണിറ്റിന് ഒൻപതു പൈസ സര്‍ച്ചാര്‍ജ് എന്ന നിലയിലാണ് വർധന. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. കഴിഞ്ഞ വർഷം…

നാളെ മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കണം; കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം. പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിര്‍ത്തി ഇട്ടിരിക്കുന്നതിനെ തുടര്‍ന്നാണു നടപടി. നാളെ മുതല്‍ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്ന് ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോണല്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.   ജീവനക്കാരില്ലെങ്കില്‍ ബദല്‍…

വേണം പ്രത്യേക സാമ്പത്തിക സഹായം; കേന്ദ്രബജറ്റില്‍ കണ്ണുംനട്ട് കേരളം

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടലും ഉള്‍പ്പടെ പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ നിരവധിയാണ്. റവന്യുകമ്മി ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവുമടക്കം ഇല്ലാതാകുന്ന സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തലും…