• Tue. Sep 17th, 2024
Top Tags

ശിഖയേയും അഭിജിത്തിനെയും ഇടിച്ചിട്ട ശേഷം ബസ് ദേഹത്തുകൂടി കയറി ഇറങ്ങി നിര്‍ത്താതെ പോയി; കെഎസ്‌ആര്‍ടിസി ബസ് ‍ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

Bydesk

Mar 30, 2023

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ബസ് ‍ഡ്രൈവര്‍ക്കെതിരെ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബം.

കഴിഞ്ഞമാസം 28 ന് ചടയമംഗലം നെട്ടേത്തറയില്‍ കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ച്‌ മരിച്ച പുനലൂര്‍ സ്വദേശികളായ ശിഖയുടെയും അഭിജിത്തിന്റെയും കുടുംബമാണ് ബസ് ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുന്നത്. അപകടമുണ്ടായ സമയത്ത് ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു.
അപകടം നടന്ന് ഒരുമാസമായിട്ടും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയില്ല. പൊലീസ് അന്വേഷണവും വൈകുകയാണ്. ചടയമംഗലം പൊലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബം പറയുന്നത്. പൊലീസ് ബസ് യാത്രക്കാരുടെ മൊഴി എടുക്കുകയോ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്തിട്ടില്ല. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
ബസ് വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം അവരുടെ ദേഹത്തു കൂടി കയറി ഇറങ്ങി നിര്‍ത്താതെ പോയിരുന്നു. പിന്നീട് ബസ്സിലുള്ളവര്‍ ബഹളം വച്ചപ്പോഴാണ് വാഹനം നിര്‍ത്തിയത്. ഇത്തരത്തില്‍ ഒരു നടപടി ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ലഹരി ഉപയോഗിച്ചതിനാലാണെന്നാണ് ബന്ധുക്കളുടെ പക്ഷം.

ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് ഇവരെ ഇടിച്ചിട്ടത്. കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളജില്‍ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയായ ശിഖയെ കൊണ്ടുവിടാനായി പോകുമ്ബോഴായിരുന്നു അപകടം. അഭിജിത്ത് പത്തനംതിട്ടയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയായിരുന്നു.

ടെക് ലോകത്തെ വിപ്ലവമാണ് ചാറ്റ് ജിപിടി. നൊടിയിടനേരം കൊണ്ട് എന്തിനും ഏതിനും പുഷ്പം പോലെ ഉത്തരങ്ങള്‍ നല്‍കുന്ന ചാറ്റ് ജിപിടി ഇപ്പോള്‍ത്തന്നെ ഒരുപാട് പേര്‍ ഉപയോഗിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഒരു കേസില്‍ ചാറ്റ്ജിപിടിയുടെ അഭിപ്രയം തേടി പഞ്ചാബ് ആന്‍ഡ് ഹരിയാനാ ഹൈക്കോടതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *