• Tue. Sep 17th, 2024
Top Tags

Month: March 2023

  • Home
  • പോലീസ് ഉദ്യോ​ഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

പോലീസ് ഉദ്യോ​ഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കാസർഗോഡ്: പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർഗോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. പെർളടുക്കം സ്വദേശിയായ അശോകൻ സിവിൽ പോലീസ് ഓഫീസറാണ്. ജോലിക്കിടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്കിന് തീയിട്ടു

കോഴിക്കോട് അരൂർ പെരുമുണ്ടശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷൻ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്. പുലർച്ചെ ഒരു…

കർണാടക തെരഞ്ഞെടുപ്പ് മെയ് 10ന്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും. മാർച്ച് 30ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21നാണ് സൂക്ഷ്മ പരിശോധന. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി…

അരിക്കൊമ്പൻ അപകടകാരിയെന്ന് വനം വകുപ്പിന്റെ സത്യവാങ്മൂലം

2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പൻ. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017-ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു . അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ,…

സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ…

കിണറ്റിൽ കരിഓയിൽ ഒഴിച്ചു

പുന്നാട്:  പുന്നാട് പൂവത്ത് പുതിയവീട്ടിൽ ഗോപാലകൃഷ്ണൻ 60 ന്റെ വീട്ടിലെ കിണറ്റിലാണ് സാമൂഹ്യ ദ്രോഹികൾ കരിഓയിൽ ഒഴിച്ചത്. രാത്രി 11.30ന് ശേഷം ഉറങ്ങാൻ കിടന്നെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതി പറഞ്ഞു.   രാവിലെ കിണറ്റിൽ വെള്ളം എടുക്കാൻ…

മട്ടന്നൂരിൽ വഴി ചോദിച്ചെത്തിയ അജ്ഞാതൻ റിട്ട. അധ്യാപികയുടെ 5 പവന്റെ മാല കവർന്നു

മട്ടന്നൂർ: വയോധികയായ റിട്ട. അധ്യാപികയുടെ 5 പവൻ സ്വർണമാല കവർന്നു. ചാലോട് ടൗണിനടുത്ത് താമസിക്കുന്ന ചെറിയാണ്ടി ദേവിയുടെ (74) മാലയാണ് പൊട്ടിച്ചെടുത്തത്. വീടിന് സമീപം വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ മധ്യവയസ്ക്കൻ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ഓടുകയായിരുന്നു. മട്ടന്നൂർ പോലീസ്…

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ യുവതിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം…

കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം: മനോഹരനെ അടിച്ചത് എസ്.ഐ മാത്രമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: ഹിൽപ്പാലസ് പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച മനോഹരനെ അടിച്ചത് എസ് ഐ ജിമ്മി മാത്രമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ. എസ്‌ഐ അടിച്ചത് തെളിഞ്ഞത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ മർദിച്ചതായി തെളിവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.…

കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡന കേസ്; നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ ഉൾപ്പെടുത്തിയാണ്റിപ്പോർട്ട്. കേസിലെ പ്രതി ശശീന്ദ്രനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഇരയ്ക്ക് അനുകൂലമായി…