• Thu. Sep 19th, 2024
Top Tags

ഐപിഎൽ: ജയം തുടരാൻ ലക്ഷ്യമിട്ട് മുംബൈയും ഹൈദെരാബാദും

Bydesk

Apr 18, 2023

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പോയിന്റ് ടേബിളിൽ യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ, ആദ്യ രണ്ടു മത്സരങ്ങളിലും ഇരുവരും തോൽവി നേരിട്ടിട്ടുമുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. ഇന്ന് വൈകീട് 07:30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.കഴിഞ്ഞ മത്സരത്തിൽ വെങ്കടേഷ് അയ്യർ നേടിയ സെഞ്ചുറിക്ക് പോലും മുംബൈയുടെ മുന്നിൽ നിന്ന് കൊൽക്കത്തയെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇമ്പാക്ട് പ്ലെയറായി കളിക്കളത്തിൽ ഇറങ്ങിയിരുന്നു. അതിനാൽ തന്നെ സൂര്യകുമാർ യാദവ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റനായത്. ഇന്നത്തെ മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ മുംബൈ ബാറ്റ് ചെയ്യേണ്ടി വരുകയാണേൽ രോഹിത് കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി രോഹിത് ഇമ്പാക്ട് പ്ലെയറുടെ കുപ്പായം അണിയാൻ സാധ്യതയുണ്ട്. ഈ സീസണിൽ ഐപിഎല്ലിൽ ഫോം മങ്ങിയിരുന്ന സൂര്യ കുമാർ യാദവ് കഴിഞ്ഞ മത്സരത്തിൽ 25 പന്തിൽ 43 റണ്ണുകൾ എടുത്ത് കളിക്കളത്തിലേക്ക് തിരിക വന്നിട്ടുണ്ട്. അത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും.ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കാണ് ഹൈദരാബാദിന്റെ നട്ടെല്ല്. കൂടാതെ, തകർത്തടിക്കാൻ ഐഡൻ മാക്രവും ടീമിലുണ്ട് കൂടുതൽ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. മധ്യ നിരയിലേക്ക് നീങ്ങിയെങ്കിലും അഭിഷേക് ശ്രമിയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *