• Tue. Sep 17th, 2024
Top Tags

തൃശൂര്‍പൂരം; പൂങ്കുന്നത്ത് കൂടുതല്‍ തീവണ്ടികള്‍ക്ക് പ്രത്യേക സ്റ്റോപ്പ്.

Bydesk

Apr 29, 2023

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ. എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 12.31നും, മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 11.54നും, കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി (16306)വൈകീട്ട് 18.28നും പൂങ്കുന്നത്ത് നിര്‍ത്തും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഈ ആവശ്യമുന്നയിച്ച്‌ നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ടി എന്‍ പ്രതാപന്‍ എംപി റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *