• Tue. Sep 17th, 2024
Top Tags

Month: April 2023

  • Home
  • പതിനഞ്ചുകാരി സ്കൂട്ടര്‍ ഓടിച്ചു; അമ്മാവനെതിരേ കേസ്

പതിനഞ്ചുകാരി സ്കൂട്ടര്‍ ഓടിച്ചു; അമ്മാവനെതിരേ കേസ്

തളിപ്പറമ്പ്: പതിനഞ്ചുകാരി സ്കൂട്ടര്‍ ഓടിച്ചതിന് അമ്മാവന്‍റെ പേരില്‍ പോലീസ് കേസെടുത്തു. വടക്കാഞ്ചേരി അയ്യന്‍കോവിലില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് അടുത്ത ദിവസങ്ങളിലായി രജിസ്റ്റര്‍ചെയ്ത ഒന്‍പതാമത്തെ കേസാണിത്. സ്കൂട്ടര്‍ ഓടിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ വടക്കാഞ്ചേരി അയ്യന്‍കോവിലില്‍ വച്ചാണ് പോലീസ് പിടികൂടിയത്.…

കോഴിക്കോട് ട്രെയിനില്‍ തീവെപ്പ്; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതം.   9 പേര്‍ക്കാണ് അക്രമത്തില്‍ പൊള്ളലേറ്റത്. 3 പേര്‍ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റലിലും 5 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ട്രാക്കില്‍ നിന്ന് മൂന്ന്…

അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ്‌ ആരംഭിച്ചു

കെല്ലൂർ: കൊമ്മയാട് ടാഗോർ സ്മാരക ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.   വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം പൈനാടത്ത് തോമസ്…

ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു.

എറണാകുളം എളങ്കുന്നപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു. പെരുമ്പിള്ളി സ്വദേശി അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത് വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്നലെ വൈകീട്ടാണ് ബീച്ചിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥിയെ കാണാതായത്. തുടർന്ന്, ഇന്നലെ തന്നെ മത്സ്യ തൊഴിലാളികളും പോലീസും…

സംസ്ഥാനത്ത് കോവിഡ് കേസുകൾ നേരിയ തോതിൽ കൂടി വരുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ നേരിയ തോതിൽ കൂടി വരുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. സർക്കാർ- സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകൾ…

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

ഇടുക്കി വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു.വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. സംഭവത്തിൽ ഭാസ്കരനും ഗുരുതരമായി പരുക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ സ്ഥലം മാറ്റിയിരിക്കുകയാണ്. സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപെടുത്തിയെന്നാണ് അഖിലയുടെ സ്ഥലം മാറ്റ ഉത്തരവിൽ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം…

പ്രതികൾ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു; കൊച്ചിയിൽ പൊലീസുകാർക്ക് പരുക്ക്

കൊച്ചിയിൽ പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസുകാർക്ക് പരുക്ക്. ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്ക് ആണ് പരുക്കേറ്റത്. ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടുന്നതിനിടയിലാണ് ആക്രമണം. ബിയർ കുപ്പി കൊണ്ടാണ് ആക്രമിച്ചത്. തമിഴ്നാട് സ്വദേശികളായ കണ്ണൻ, സായി രാജ്…

കേളകം പൊയ്യമലയിൽ പുഴയിൽ മുങ്ങി 2 മരണം.

കൊട്ടിയൂര്‍ ഇരട്ടത്തോട് ബാവലിപുഴയില്‍ കുളിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു.ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ,നാല് വയസുകാരനായ മകനുമാണ് പുഴയില്‍ മുങ്ങി മരിച്ചത്.ഇന്ന് 11.30യോടെ ആയിരുന്നു അപകടം.