• Thu. Sep 19th, 2024
Top Tags

കര്‍ണാടക വിജയം: ആഹ്ളാദപ്രകടനത്തിനായി പടക്കം വാങ്ങുന്നതിനിടെ ഇടുക്കിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ദാരുണാന്ത്യം.

Bydesk

May 14, 2023

കർണാടകയിലെ കോൺഗ്രസിന്‍റെ മിന്നും വിജയത്തിൽ ആഹ്ളാദപ്രകടനം നടത്തുന്നതിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. വണ്ടിപ്പെരിയാർ കറുപ്പുപാലം പ്രഭുഭവനത്തിൽ എസ്ഡി സെൽവകുമാർ എന്ന 49കാരനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ നടത്തിയ ആഹ്ളാദപ്രകടനത്തിനിടെ പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെല്‍വകുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ വച്ച് നടക്കും. ഭാര്യ സുന്ദരി. മക്കൾ: പ്രഭു, പ്രിയ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *