• Thu. Sep 19th, 2024
Top Tags

കൊല്ലം സ്വദേശിയായ യുവാവ് യുഎസ്സിൽ വെടിയേറ്റു മരിച്ചു

Bydesk

May 29, 2023

യുഎസ്സിലെ ഫിലാഡെൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും അപ്പാർട്ട്മെന്റിലേക്കു പോകുമ്പോൾ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് അജ്ഞാതനായ യുവാവ് ജൂഡിനു നേരെ നിറയൊഴിക്കുകയായിരുന്നു.

കൊട്ടാരക്കര കിഴക്കേത്തെരുവിലാണ് ജൂഡിന്റെ അമ്മ ആശയുടെ വീട്. ബിബിഎ വിദ്യാർത്ഥിയായ ജൂഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. ഫിലാഡെൽഫിയയിലെ സ്ഥാപനത്തിൽനിന്നും ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിൽ തന്നെയാണ്. വർഷങ്ങൾക്കു മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡിന്റേത്. സംസ്കാരം പിന്നീട് ഫിലാഡെൽഫിയയിലെ പള്ളിയിൽ നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *