• Thu. Sep 19th, 2024
Top Tags

എലത്തൂരില്‍ ആക്രമണം നടന്ന ട്രെയിനിന് കണ്ണൂരിൽ വച്ച് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു.

Bydesk

Jun 1, 2023

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇന്നലെ (ബുധൻ) രാത്രി പതിനൊന്നു മണിയോടെ എത്തിയ ട്രെയിൻ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിന് എലത്തൂരില്‍ ഷാരൂഖ് സെയ്ഫി ആക്രമണം നടത്തിയ അതേ ട്രെയിനിനു തന്നെയാണ് ഇപ്പോള്‍ തീ പിടിച്ചിരിക്കുന്നത്. അന്ന് എലത്തൂരിലെ ആക്രമണത്തിൽ മൂന്നു പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

രാത്രി എത്തിയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചെങ്കിലും ബോഗി പൂര്‍ണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *