• Tue. Sep 17th, 2024
Top Tags

പാചകവാതകത്തിന് വീണ്ടും വില വർദ്ധിപ്പിച്ചു

Bynewsdesk

Nov 1, 2023

പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 101.50 രൂപയാണ് വര്‍ധിപ്പിച്ചത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്.

സെപ്തംബറില്‍ 1522.50 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് ഒക്ടോബറില്‍ 1731.50 രൂപയായി. ഇന്ന് വീണ്ടും കൂട്ടിയതോടെ വില 1833 രൂപയായി. വില വര്‍ധന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ബാധകം.

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസിന്റെ വില കൂട്ടുന്നത് ബിജെപിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാകാം വില വര്‍ധന തല്‍ക്കാലം വാണിജ്യ സിലിണ്ടറുകളില്‍ ഒതുക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *