• Tue. Sep 17th, 2024
Top Tags

വിളംബര ഘോഷയാത്ര

Bynewsdesk

Nov 2, 2023
നവംബർ 18 മുതൽ ഡിസം: 24 വരെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുത്തു കൊണ്ട് സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കമ്പിൽ ബസാറിൽ സമാപ്പിച്ചു.
ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ, കളരി അഭ്യാസ പ്രകടനം, കൈ കൊട്ടി കളി, മുത്ത് കുടകൾ, കൊടിക്കൂറ എന്നിവ ഘോഷയാത്രക്ക് മാറ്റ് കൂട്ടി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സിക്രട്ടറി അഭയൻ, പഞ്ചായത്ത് ജീവനക്കാർ, കൊളച്ചേരി, ചേലേരി വില്ലേജ് ഓഫീസർമാർ, ട്രഷറി, കൃഷി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, ഐസിഡിഎസ്  സൂപ്പർവൈസർ അംഗൻവാടി ജീവനക്കാർ ഹരിത കർമ്മ സേനാംഗങ്ങൾ, കുടുബശ്രീ അംഗങ്ങൾ കലാ സാംസ്കാരിക പ്രവർത്തകർ, വായനശാല പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി നേതാക്കൾ, പ്രവർത്തകർ അണിനിരന്നു.
പഞ്ചായത്ത് തല സംഘാടക സമിതി ചെയർമാൻ പി.വി വത്സൻ മാസ്റ്റർ, എം. ദാമോദരൻ, പി.കെ ദീപ, കെ.വി ഗോപിനാഥ്, കെ.കെ സക്കറിയ, ഘോഷയാത്ര കമ്മറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര എന്നിവർ നേതൃത്വം നൽകി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *