• Tue. Sep 17th, 2024
Top Tags

പണച്ചെലവില്ല, താമസം ഫ്രീ! ഡിഗ്രി പഠനം ജപ്പാനിൽ ആയാലോ

Bynewsdesk

Nov 18, 2023

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികള്‍ക്ക് മറ്റു ചിലവുകളൊന്നുമില്ലാതെ സ്കോളർഷിപ്പോടെ ബിരുദം നേടാന്‍ വന്‍ അവസരമാണ് ജപ്പാനില്‍ ഒരുക്കിയിരിക്കുന്നത്. 1,17000 യെൻ അതായത്, ഇന്ത്യയിലെ 820978 രൂപയാണ് മാസം സ്കോളർഷിപ്പായി ലഭിക്കുന്നത്. വിമാന ടിക്കറ്റും താമസസൗകര്യങ്ങളും മറ്റു ചിലവുകളും ഒന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല. ജപ്പാൻ സർക്കാരിന്റെ കീഴിലുള്ള എഡ്യൂക്കേഷൻ കൾച്ചറൽ സ്പോർട്സ് സയൻസ് ടെക്നോളജി മന്ത്രാലയമാണ് (Ministry of Education,Culture,Sports,Science and Technology) സ്കോളർഷിപ്പ് നൽകുന്നത്.

▪️നിലവിൽ പ്ലസ് ടു പാസായ കുട്ടികൾക്ക് ബിരുദം പഠിക്കാനും എൻജിനീയറിങ് ബിരുദം പൂർത്തീകരിച്ചവർക്കും, അസോസിയേറ്റ് പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ എന്ന കോഴ്സിനുമാണ് സ്കോളർഷിപ്പുകൾ നൽകിവരുന്നത്. പ്ലസ് ടു ബോർഡ് എക്സാമിൽ 65% മാർക്കോടുകൂടി പാസായ ഏത് സ്ട്രീമിൽ ഉള്ളവർക്കും ജപ്പാൻ സർക്കാരിന്റെ സഹായത്തോടെ ജപ്പാനിൽ ബിരുദം പഠിക്കാം. സാങ്കേതിക വിദ്യയിലൂന്നിയ പ്രൊഫഷണൽ ബിരുദമാണ് ജപ്പാനിൽ നിന്ന് ലഭിക്കുക.

▪️ഡിഗ്രി തലത്തിൽ മൂന്ന് സ്ട്രീമുകളിൽ ആയിട്ടാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്.

🔻 Humanities അഥവാ ആർട്സ് സബ്ജക്ടിൽ

🔻 സോഷ്യല്‍ സയന്‍സ് ആന്‍റ് ഹ്യുമാനിറ്റീസ് (Social Science and Humanities)

🔻 പൊളിറ്റിക്സ് ആന്‍റ് സോഷ്യയോളജി (Politics and sociology)

🔻 എക്കോണമിക്സ് ആന്‍റ് ബിസിന്‍സ് അഡ്മിനിസ്ട്രേഷന്‍ (Economics and business administration),

🔻 ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്‍റ് ഹിസ്റ്ററി (English literature and history)

▪️ സയൻസ് വിഭാഗത്തിൽ👇🏻

🎓നാച്ചുറൽ സയൻസ് ആന്‍റ് എൻവയോൺമെന്റ് (Natural Science and Environment)

🎓ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് (Physics,Chemistry,Mathematics)

▪️ എൻജിനീയറിങ് വിഭാഗത്തിൽ👇🏻

🎓ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് സ്റ്റഡീസ് (Electrical and Electronics Studies)

🎓ഇൻഫർമേഷൻ എൻജിനീയറിങ് (Information Engineering)

🎓സിവിൽ എൻജിനീയറിങ് ആൻറ് ആർക്കിടെക്ചർ (Civil Engineering and Architecture)

🎓എൻവിയോൺമെന്റ് എൻജിനീയറിങ് (Environment Engineering)

🎓കെമിക്കൽ എൻജിനീയറിങ് ആൻറ് അപ്ലൈഡ് കെമിസ്ട്രി (Chemical Engineering and Applied Chemistry)

🎓കെമിക്കൽ എൻജിനീയറിങ് ആൻറ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (Chemical Engineering and Industrial Chemistry)

🎓മൈനിങ് ആൻറ് മെറ്റലർജിക്കൽ എൻജിനീയറിങ് (Mining and Metallurgical Engineering)

🎓മാരിടൈം എൻജിനീയറിങ് (Maritime Engineering)

▪️ നാച്ചുറൽ സയൻസ് ബി വിഭാഗത്തിൽ👇🏻

🎓അഗ്രികൾച്ചർ സ്റ്റഡീസ് ആൻറ് അഗ്രികൾച്ചർ കെമിസ്ട്രി (Agricultural Studies and Agricultural Chemistry)

🎓അനിമൽ സയൻസ് ആൻറ് വെറ്റിനറി മെഡിസിൻ (Animal Science and Veterinary Medicine)

🎓ഫോറസ്റ്റ് ട്രീ ആൻറ് വുഡ് സയൻസ് (forestry and Wood Science)

🎓ഫുഡ് സയൻസ് ആൻറ് ഫിഷറീസ് (Food Science and Fisheries)

🎓ഫാർമസി ആൻറ് ഹൈജീനിക് നഴ്സിംഗ് (Pharmacy and Hygienic Nursing)

🎓ബയോളജി ആൻറ് നാച്ചുറൽ സയൻസ് (Biology and Natural Science)

▪️ കൊമേഴ്സ് വിഭാഗത്തിൽ👇🏻

🎓കൊമേഴ്സ് ആൻറ് എക്കണോമിക്സ് (Commerce and Economics)

🎓എക്കണോമിക്സ് ആൻറ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ( Economics and Business Administration) തുടങ്ങിയ കോഴ്സുകൾ ലഭ്യമാണ്.

▪️ ജാപ്പനീസ് എഡ്യൂക്കേഷൻ കലണ്ടർ പ്രകാരം എല്ലാവർഷവും സെപ്റ്റംബറോടു കൂടിയാണ് അധ്യായന വർഷം ആരംഭിക്കുന്നത്.

▪️ അതായത് നമ്മുടെ നാട്ടില്‍ പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അടുത്ത മെയ് മാസത്തിൽ ആണ് അപേക്ഷ പൂർത്തിയാക്കേണ്ടത്. ഈ സമയത്ത് എവിടെയെങ്കിലും ബിരുദം ചെയ്തു കൊണ്ടിരിക്കുകയാണെങ്കിലും അത് വിഡ്രോവൽ ചെയ്ത് ജപ്പാനിലേക്ക് പോകാവുന്നതാണ്. അതെ സമയം ഇപ്പോൾ പ്ലസ് വൺ പഠിക്കുന്ന കുട്ടികൾക്ക് മാർച്ചിനു ശേഷമുള്ള മെയ് മാസത്തിൽ ആപ്ലിക്കേഷൻ നടപടികളും ചെയ്യാവുന്നതാണ്.

▪️വിശാലമായ തൊഴിൽ സാധ്യതകളും അതിവിപുലമായ അവസരങ്ങളും ഉള്ള ജപ്പാനിലെ സാങ്കേതിക വിദ്യാഭ്യാസത്തോടു കൂടിയ ബിരുദം കരിയറിലെ മികച്ചതായിരിക്കും.അതിനുശേഷം ഉള്ള ഉപരിപഠനങ്ങളും ഗവേഷണവും ജപ്പാനിൽ തന്നെ പൂർത്തിയാക്കാവുന്ന താണ്.

🔻 ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ന്യൂഡൽഹിയിലുള്ള ജാപ്പനീസ് എംബസിയുമായി നേരിട്ട് ബന്ധപ്പെടാനും അവസരങ്ങൾ ഉണ്ടായിരിക്കും. അല്ലെങ്കിൽ👇🏻
https://www.in.emb-japan.go.jp/itprtop_en/index.html എന്ന വെബ്സൈറ്റിൽ കയറി ജാപ്പനീസ് ഗവൺമെന്റ് സ്കോളർഷിപ്പ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് undergraduate students എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *