• Tue. Sep 17th, 2024
Top Tags

നവംബർ മാസത്തെ പി.എസ്.സി വിജ്ഞാപനം

Bynewsdesk

Nov 21, 2023

കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നിലവിൽ 19 തസ്തികകളിലേക്ക് ഉള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ച് അറിയാൻ ഔദ്യോഗിക വിജ്ഞാപനം വായിക്കുക. തസ്തിക വിവരങ്ങൾ ചുവടെ.

⭕️ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം.

⭕️ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി – കാറ്റഗറി നമ്പർ: 475/2023.

⭕️ജൂനിയർ ലെക്ച്ചറർ ഇൻ ഡ്രോയിങ് ആന്റ് പെയ്ന്റിങ് – കാറ്റഗറി നമ്പർ: 476/2023.

⭕️ഫാർമസിസ്റ്റ് ഗ്രേഡ് 11 – കാറ്റഗറി നമ്പർ: 477/2023

⭕️യു.പി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം) – കാറ്റഗറി നമ്പർ: 478/2023.

⭕️ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II – കാറ്റഗറി നമ്പർ: 479/2023.

⭕️സീനിയർ സുപ്രീണ്ടന്റ്റ് (എസ് ആർ – എസ് സി, എസ് ടി വിഭാഗം) – കാറ്റഗറി നമ്പർ: 480/2023.

⭕️ഓഫീസ് അറ്റന്റന്റ് (എസ് ആർ – എസ് ടി വിഭാഗക്കാർക്ക് മാത്രം) – 481/2023.

⭕️സീമാൻ (എസ് ആർ, എസ് ടി വിഭാഗക്കാർക്ക് മാത്രം) – 482/2023.

⭕️നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഗണിതം- കാറ്റഗറി നമ്പർ:483/2023.

⭕️ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) അറബിക് – കാറ്റഗറി നമ്പർ: 484/2023.

⭕️ഹൈ സ്‌കൂൾ ടീച്ചർ (ഗണിതം) തമിഴ് മീഡിയം (NCA-E/B/T/D) – 485, 486 / 2023.

⭕️ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് (VI NCA – ST) – കാറ്റഗറി നമ്പർ: 487/2023.

⭕️ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് (I NCA – SIUCN) – കാറ്റഗറി നമ്പർ: 488/2023.

⭕️ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ് (VI NCA – SC / ST) – കാറ്റഗറി നമ്പർ: 489, 490/2023.

⭕️എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (II NCA-HN): 491/2023.

⭕️ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (IX NCA-SCCC) – കാറ്റഗറി നമ്പർ: 492/2023.

⭕️ഫോറസ്റ്റ് ഡ്രൈവർ (I NCA-OBC) – കാറ്റഗറി നമ്പർ: 493/2023.

Spread the love

Leave a Reply

Your email address will not be published. Required fields are marked *