• Tue. Sep 17th, 2024
Top Tags

ചരിത്ര മുഹൂര്‍ത്തം! ഇന്ത്യ എ വനിതാ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും

Bynewsdesk

Nov 24, 2023

മുംബൈ: ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം. ഡിസംബര്‍ ഒന്ന്, മൂന്ന് തിയ്യതികളിലാണ് മറ്റു മത്സരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരാണ് ഇന്ത്യക്ക്് വേണ്ടി കളിച്ചിട്ടുള്ള മറ്റുതാരങ്ങള്‍. രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.

ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്‌വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലായിരുന്നു വയനാട്ടുകാരിയായ മിന്നുവിന്റെ അരങ്ങേറ്റം. മികച്ച പ്രകടനം പുറത്തെടുക്കാനും മിന്നുവിനായി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്താനും മിന്നുവിന് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും ടി20കളില്‍ രണ്ട് വീതവും വിക്കറ്റാണ് മിന്നു സ്വന്തമാക്കിയത്. പരമ്പരയില്‍ 11 ഓവറുകളില്‍ 58 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു അഞ്ച് ബംഗ്ലാ താരങ്ങളെ പുറത്താക്കിയത്.

ബംഗ്ലാദേശിന് എതിരായ ആദ്യ ട്വന്റി 20യില്‍ തന്റെ നാലാം പന്തില്‍ വിക്കറ്റ് നേടി വരവറിയിച്ച മിന്നു പിന്നീടുള്ള രണ്ട് മത്സരങ്ങളിലും രണ്ട് വീതം വിക്കറ്റ് നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആകെ അഞ്ച് വിക്കറ്റുമായി തിളങ്ങുകയായിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും മിന്നുവുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *