• Tue. Sep 17th, 2024
Top Tags

താമരശ്ശേരി ചുരംപാതയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി

Bynewsdesk

Dec 1, 2023

താമരശ്ശേരി ചുരംപാതയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി. 28-ാം മൈലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള രോഗിയെ വയനാട് ഭാഗത്ത് ഇറക്കി മടങ്ങുകയായിരുന്ന ആംബുലന്‍സ് ചുരമിറങ്ങവേ നിയന്ത്രണംവിടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *